കണ്ണൂരില്‍ സിപിഎം അക്രമം തുടരുന്നു. കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഇര്‍ഷാദിന്റെ തളിപറമ്പിലെ വീടിന് നേരെ അക്രമം. സംഘടിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ത്തു. അക്രമികള്‍ ഇര്‍ഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. രാത്രി 12 മണിയോടെയാണ് അക്രമം നടന്നത്.