കണ്ണൂരില്‍ വീണ്ടും സിപിഎം അക്രമം; ബക്കളത്ത് ലീഗ് ഓഫിസിന് നേരെ ബോംബേറ്
Jaihind Webdesk
Thursday, May 9, 2019
കണ്ണൂർ ബക്കളത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയാണ് ബോംബേറുണ്ടായത്. ബോംബേറിൽ ഓഫിസിന്‍റെ ജനൽചില്ലുകൾ തകർന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാ തവണയാണ് ലീഗ് ഓഫീസ് അക്രമിക്കുന്നത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് യുഡിഎഫ്.