അക്രമം തുടർന്ന് സിപിഎം; പത്തനംതിട്ടയില്‍ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു

Jaihind Webdesk
Thursday, January 13, 2022

പത്തനംതിട്ട : ആനന്ദപ്പള്ളിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ ആക്രമണം. ഓഫീസ് അടിച്ചുതകർത്ത് കൊടിമരവും ഫ്ലക്സ് ബോർഡും കൊടിതോരണങ്ങളും നശിപ്പിച്ചു. ഓഫീസിന് അകത്തും പുറത്തും കരിഓയിൽ ഒഴിച്ചു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ് ആരോപിച്ചു.