കൈ വെട്ടുമെന്ന് സിപിഎം ഭീഷണി; അടവി   ഇക്കോ ടൂറിസം സെന്‍റര്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

Jaihind Webdesk
Friday, June 7, 2024

 

പത്തനംതിട്ട: സിപിഎം ഭീഷണിയെ തുടര്‍ന്ന് അടവി   ഇക്കോ ടൂറിസം സെന്‍റര്‍ അടച്ചു. അനിശ്ചിത കാലത്തേക്കാണ് ഇക്കോ ടൂറിസം സെന്‍റര്‍  അടച്ചിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി.  ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥന്‍റെ കെെവെട്ടുമെന്ന് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കോ ടൂറിസം സെന്‍റര്‍ അടച്ചിട്ട്  വനം വകുപ്പ് ഉദ്യാേഗസ്ഥരുടെ പ്രതിഷേധം.  വനഭൂമിയിലെ കൊടി നീക്കിയ ഉദ്യോഗസ്ഥന്‍റെ കൈ വെട്ടും എന്നായിരുന്നു സിപിഎമ്മിന്‍റെ ഭീഷണി.  കൊച്ചുകോയിക്കലില്‍ തടി പരിശോധിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ അടക്കം മർദ്ദിക്കുകയായിരുന്നു.