“വീട്ടില്‍ കയറി വെട്ടും.. ” ഇടുക്കിയിൽ എഎസ്‌ഐ ഉൾപ്പടെ പോലീസുകാർക്ക് നേരെ വധ ഭീഷണി മുഴക്കി സിപിഎം ജില്ലാ നേതൃത്വം | VIDEO

Jaihind News Bureau
Thursday, May 28, 2020

“വീട്ടില്‍ കയറി വെട്ടും.. ” ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കെതിരെ സിപി എം നേതാക്കളുടെ പരസ്യമായ കൊലപാതക ഭീഷണി. ഡിവൈഎഫ്‌ഐ നേതാവിന്‍റെ ബൈക്ക് ഹെൽമറ്റില്ലാത്തതിനാൽ പിടികൂടി, പിഴ അടക്കാൻ പറഞ്ഞതിനാണ് സിപിഎംഏരിയാ സെക്രട്ടറിയുടെയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്‍റെയും ഭീഷണി.

ഇന്നലെ ഉച്ചയോടെ “വീട്ടിൽ കേറി വെട്ടും” എന്ന് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.തിലക്, ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ എത്തി വധഭീഷണി മുടക്കിയത്.