എസ് ഐക്കെതിരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ; പരോളില്‍ ഇറങ്ങിയ പ്രതിയുള്‍പ്പടെ സംഘത്തില്‍

Jaihind Webdesk
Sunday, October 3, 2021

കണ്ണൂർ : ചിറ്റാരിപറമ്പിൽ  പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് എതിരെ കേസ് എടുത്തു
കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. പരോളിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരിക്കേറ്റ് കണ്ണവം എസ് ഐ, വിപി ബഷീർ കൂത്തുപറമ്പ് ആശുപതിയിൽ ചികിത്സ തേടിയിരുന്നു.

പരോളിൽ ഇറങ്ങിയ പ്രതി ഉത്തമനും, കണ്ടാൽ അറിയാവുന്നവരും ഉൾപ്പടെ ഇരുപതോളം സിപിഎം പ്രവർത്തകർക്ക് എതിരെയുമാണ് കണ്ണവം പോലീസ് കേസ് എടുത്തത്.