ശബരിമലയില്‍ കടുംപിടിത്തം തുടരാന്‍ സി.പി.എം

Jaihind Webdesk
Saturday, October 27, 2018

ശബരിമല വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ രാഷ്ടീയമായി സർക്കാരിനോ പാർട്ടിക്കോ തിരിച്ചടിയാകില്ല. വിഷയം വിശദികരിക്കാൻ കൂടുതൽ കാൽനടജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. മന്ത്രിമാർ ഉൾപ്പെടെ സെക്രട്ടറിയേറ്റ് അംഗങ്ങളും പ്രചരണ പരിപാടികളിൽ പങ്കെടക്കും. ഒമ്പത് ജില്ലകളിൽ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടക്കും.