ചാന്‍സിലർ പദവി ഒഴിയാനുള്ള തീരുമാനം നിയമവിരുദ്ധം; കെ റെയിലില്‍ സിപിഎം വർഗീയത പ്രചരിപ്പിക്കുന്നു: പ്രതിപക്ഷ നേതാവ്

 

കൊച്ചി : സർവ്വകലാശാല ചാൻസിലർ പദവി ഒഴിയാനുള്ള ഗവർണറുടെ തീരുമാനം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൂണിവേഴ്സിറ്റി നിയമം അനുസരിച്ച് ചാൻസിലർ പദവിയിൽ തുടരണം. നിയമസഭ പാസാക്കിയ നിയമം അനുസരിച്ച് ഗവർണർ ചാൻസിലർ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രിയും നിയമവിരുദ്ധമായി പ്രവർത്തിച്ചു. നിയമവിരുദ്ധമായി സർക്കാരും ഗവർണറും പ്രവർത്തിക്കുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.

കെ റെയിൽ വിഷയത്തിൽ സിപിഎം വീടുകളിൽ കയറി വർഗീയത പ്രചരിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ വേണ്ട എന്നുപറയുന്ന സിപിഎം, കെ റെയിൽ വേണം എന്നുപറയുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്‍റെ ദേശീയ നിലപാടിന് നേർ വിപരീതമാണ് കേരളത്തിലെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments (0)
Add Comment