ശബരിമലയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല; ശബരിമല വിഷയം രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മൻ ചാണ്ടി

Jaihind News Bureau
Sunday, February 7, 2021

ഭക്തർക്കൊപ്പമാണെന്ന് പറയാൻ എൽ.ഡി.എഫിന് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സിപിഎം നിലപാട് വ്യക്തമാക്കണം. വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്‍റെ നിലപാടിൽ മാറ്റമുണ്ടോ. പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.

ശബരിമല വിഷയം രാഷ്ട്രീയ അജണ്ടയല്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും സത്യവാങ്ങ്മൂലം മാറ്റാൻ തയ്യാറാകാത്തതാണ് നിലവിലെ വിഷയമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിശ്വാസികളോട് ഐക്യദാർഡ്യമുണ്ടെങ്കിൽ സത്യവാങ്ങ്മൂലം സർക്കാർ പിൻവലിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കരടുനിയമത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്ന് കെ.സുധാകരൻ എംപി. പൊതുജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടി കാണിക്കാം. അതിനാണ് നിയമം പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.