സിപിഎം റാലി നടത്തുന്നത് കുത്തിത്തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനും: കെ. മുരളീധരൻ എംപി

കോഴിക്കോട്: സിപിഎം റാലി നടത്തുന്നത് കുത്തിത്തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുമെന്ന് കെ. മുരളീധരൻ എംപി. പലസ്തീൻ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥയുണ്ടെങ്കിൽ സർവകക്ഷി പ്രമേയം പാസാക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

പലസ്തീനൊപ്പമാണ് കോൺഗ്രസ്. തരം താഴ്ന്ന രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ലീഗിന്‍റെ മനസും ശരീരവും ഒരിടത്ത് തന്നെയാണ്. പള്ളി പൊളിച്ച് ക്ഷേത്രം നിർമ്മിക്കുന്നതിനോട് കോൺഗ്രസ് അന്നും ഇന്നും യോജിച്ചിട്ടില്ലെന്നും പള്ളി നിലനിർത്തി രാമക്ഷേത്രം നിർമ്മിക്കാനാണ് കോൺഗ്രസ് നിലപാട് എടുത്തതെന്നും കെ. മുരളീധരൻ പറഞ്ഞു.

Comments (0)
Add Comment