സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം; റഹീമിന് പകരം പോത്തിന്‍റെ കട്ടൗട്ട്! വിവാദം | VIDEO

Jaihind Webdesk
Thursday, January 6, 2022

തിരുവനന്തപുരം : സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എഎ റഹീമിന്‍റെ കട്ടൗട്ടിന് പകരം പോത്തിന്‍റെ കട്ടൗട്ട്. റഹീമിന്‍റെ ചിത്രം ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഇതിനോടകം ഉയർന്നു കഴിഞ്ഞു. തിരുവനന്തപുരം കല്ലറ പാങ്ങോടാണ്  സംഭവം.

സാധാരണ സിപിഎം പാർട്ടി പരിപാടികൾ നടക്കുമ്പോള്‍ വേദിക്ക് സമീപത്ത് മുതിർന്ന സിപിഎം നേതാക്കളുടെയും പഴയകാല സിപിഎം മുഖ്യമന്ത്രിമാരുടെയും ഒക്കെ ചിത്രങ്ങൾ കട്ടൗട്ട് ആക്കി വെക്കുന്നത് പതിവാണ്. പക്ഷേ ഇക്കുറി കെ റെയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കല്ലറ പാങ്ങോട്  സിപിഎം വിളിച്ചുചേർക്കുന്ന വിശദീകരണ യോഗത്തിൽ പതിവ് തെറ്റി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എഎ റഹീം ഉദ്ഘാടകൻ ആകുന്ന ചടങ്ങിൽ കട്ടൗട്ട് ഉയർന്നത് പോത്തിന്‍റേതാണ്! റഹീമിന്‍റെ  കട്ടൗട്ട് ഒഴിവാക്കിയത് എന്തിനുവേണ്ടി എന്നുള്ള ചോദ്യം ആണ് ഉയരുന്നത്.

കെ റെയിൽ വിഷയത്തിൽ സിപിഎമ്മിലും എൽഡിഎഫിലും വിഭാഗീയത ശക്തമാകുന്നതിനിടെ, പ്രാദേശിക തലത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നേതൃത്വത്തെ വെട്ടിലാക്കുകയാണ്. എന്നാൽ സ്വന്തം പാർട്ടിക്ക് പുറമെ എല്ലാ കോണുകളില്‍ നിന്നും വിമർശനം ഉയർന്നിട്ടും പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. ഈ നയത്തിനെതിരെയാണ് ഇത്തരം പ്രതിഷേധത്തിലൂടെ ജനങ്ങൾ മറുപടി നൽകുന്നത്.