‘കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കൊടി കുത്തും’; പിരിവ് നല്‍കാത്തതിന് പ്രവാസിക്ക് സിപിഎം നേതാവിന്‍റെ ഭീഷണി

Jaihind Webdesk
Friday, September 24, 2021

 

കൊല്ലം : പാർട്ടിക്ക് ഫണ്ട് നൽകാത്തതിന് കൊല്ലം ചവറയിൽ പ്രവാസി ദമ്പതികൾ നിർമ്മിച്ച കൺവൻഷൻ സെന്‍ററിൽ
കൊടി കുത്തുമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. കൺവെൻഷൻ സെന്‍ററിന്‍റെ ഉദ്ഘാടനം നടക്കാനിരിക്കെ സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ഇവിടെ കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ടെലിഫോൺ സംഭാഷണം പുറത്തുവന്നു.

രക്തസാക്ഷി സ്മാരകത്തിന് പണം നൽകാത്തതിനാണ് സിപിഎം നേതാവിന്‍റെ ഭീഷണി. ചവറ മുഖംമൂടിമുക്കിൽ 10 കോടി ചെലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്‍ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്‍റെ ഭീഷണി. അമേരിക്കയില്‍ താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ദമ്പതികളാണ് പരാതിയുമായി എത്തിയത്. ഇവരുടെ സഹോദര പുത്രനെ ഭീഷണിപ്പെടുത്തുന്ന ടെലിഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ബിജുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.