കടല്‍മണല്‍ ഖനനത്തിനെതിരേ സിപിഎം ഒന്നും മിണ്ടുന്നില്ലെന്ന് കെ സി വേണുഗോപാല്‍ എം പി

Jaihind News Bureau
Sunday, March 23, 2025

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍. കടല്‍മണല്‍ ഖനനത്തിനെതിരേ ഒന്നും മിണ്ടാത്ത പാര്‍ട്ടിയാണ് സിപിഎം. 2026 ല്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കൊലപാതകികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന് വിശ്വാസം എന്നത് അധികാരം പിടിക്കാനുള്ള ഉപാധി മാത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൊല്ലം ജില്ലാ കോണ്‍ഗ്രസ്സ് സമ്പൂര്‍ണ്ണ നേതൃയോഗവും വാര്‍ഡ് ഡിവിഷന്‍ പ്രസിഡന്റുമാരുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണ ഉത്ഘാടനവും നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം