സ്‌പെഷ്യൽ സ്‌കൂൾ വിദ്യാര്‍ത്ഥികളെ അപമാനിച്ച് സിപിഎം ജനപ്രതിനിധികള്‍; കലോത്സവ ഉദ്ഘാടന പരിപാടിയിൽ നിന്ന് സ്പീക്കറും എംഎൽഎയും വിട്ടുനിന്നു

Jaihind News Bureau
Saturday, October 19, 2019

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് സിപിഎം ജനപ്രതിനിധികളുടെ അവഗണന. ഉദ്ഘാടന പരിപാടിയിൽ നിന്ന് സ്പീക്കറും സ്ഥലം എംഎൽഎയും വിട്ടു നിന്നു. പാലക്കാട് ഒറ്റപ്പാലത്താണ് സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമായത്. 1600 ൽ അധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങൾ പങ്കെടുക്കും.