‘ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ചയാളാണ് പിണറായി; വർഗീയതക്കെതിരെ സംസാരിക്കാന്‍ സിപിഎമ്മിന് ധാർമ്മികാവകാശമില്ല’

Jaihind Webdesk
Monday, January 10, 2022

 

കണ്ണൂർ : വർഗീയതക്കെതിരെ സംസാരിക്കാൻ സിപിഎമ്മിന് ധാർമ്മിക അവകാശം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ച ആളാണ് പിണറായി. ആ നന്ദി ഇപ്പോഴും പിണറായിക്ക് ഉണ്ട്‌. വർഗീയതയെ നേരിടാൻ കോൺഗ്രസിന് അല്ലാതെ മറ്റാർക്കും കഴിയില്ല. കേരളത്തിൽ മാത്രം ഉള്ള സിപിഎം എങ്ങനെയാണ് വർഗീയതയെ നേരിടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിന്‍റെ ഏക പച്ചത്തുരുത്താണ് കേരളമെന്നും  കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.