കേരളത്തില്‍ ‘കെ റെയില്‍’ പ്രതിഷേധക്കാരെ തല്ലിച്ചതക്കും ; തമിഴ്നാട്ടില്‍ ‘എക്സ്പ്രസ് വേ’ ക്കെതിരെ സമരം ചെയ്യും : സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ്

Jaihind Webdesk
Tuesday, April 19, 2022

കോയമ്പത്തൂർ :സംസ്ഥാനത്ത് 10000 ത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതിക്ക് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം തമിഴ്നാട്ടില്‍ 800 ഏക്കർ ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള എക്സ്പ്രസ് വേ പദ്ധതിക്കെതിരെ സമരം ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കുറുമ്പ് പാളയം സത്യമംഗലം ‘എക്സ്പ്രസ് വേ’ ക്ക് എതിരെയുള്ള സമരത്തിനാണ് സിപിഎം പിന്തുണ പ്രഖ്യാപിച്ചത്. അറുന്നൂറിലേറെ കർഷകരാണ്  ഇന്നലെ കോയമ്പത്തൂരില്‍ സമരത്തിനായ് അണിനിരന്നത്.

വിഷയം ജില്ലാ ഭരണകൂടത്തിന് ശ്രദ്ധയിൽപ്പെടുത്തുമെന്നും ലോക്സഭയിൽ ഉന്നയിക്കുമെന്നും പറഞ്ഞ സിപിഎം എംപി പി ആർ നടരാജൻ കർഷകദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പണറായി വിജയന്‍ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന ഗെയില്‍ പൈപ്പ് ലൈനിനെയും സിപിഎം എംപി വെറുതെ വിട്ടില്ല. വൈദ്യുതി ലൈനും ഗെയിൽ പൈപ്പ് ലൈനും  കർഷകരുടെ ഭൂമിയിലൂടെ കടന്നുവരുന്നത് എന്തിനാണെന്നാണ് നടരാജന്‍ ഉയർത്തിയ ചോദ്യം. കേരളത്തില്‍ വികസനവാദികളെന്ന് പറയുന്ന സിപിഎം വാളയാർ കഴിഞ്ഞാല്‍ വികസന വിരോധികളാകുന്നു എന്ന ആരോപണത്തിന് മറ്റൊരു തെളിവാണ് ഈ സംഭവം. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലും സമരവുംമായി മുന്നോട്ട് പോകുന്ന സിപിഎം കെ റെയില്‍ നടപ്പാക്കണെമന്ന് വാശിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കമ്മീഷന്‍ കണ്ടിട്ടാണെന്നും ആക്ഷേപമുണ്ട്.

ഇതിനിടെ കോയമ്പത്തൂർ കലൂർ ആറുവരി എക്സ്പ്രസ് കോയമ്പത്തൂർ ഔട്ടർ റിംഗ് റോഡ് നിർമിക്കാൻ സർക്കാർ പദ്ധതി ഇടുന്നതായാണ് വിവരം. ഈ പദ്ധതികൾ നടപ്പായാൽ കർഷകരുടെ 3000 ഏക്കർ ഭൂമി പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എക്സ്പ്രസ് പേയിലൂടെ തിരക്കുള്ള റോഡിൽ ഫ്ലൈ ഓവറുകൾ പണിയാൻ എന്നും എക്സ്പ്രസ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉഴവാർ ഉഴൈപ്പർ  കക്ഷി പ്രസിഡണ്ട് തമിഴ്നാട് ഫാർമേഴ്സ് യൂണിയൻ ട്രഷറർ തമിഴ്നാട് പ്രൊട്ടക്ഷൻ കമ്മിറ്റി ചീഫ് ഇസാൻ, തന്തൈ പെരിയാർ ദ്രാവിഡ കഴകം ജനറൽ സെക്രട്ടറി കെ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.