സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം മാറ്റി വച്ചു

ഇന്ന് ചേരാനിരുന്ന സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം മാറ്റിവെച്ചു.ആന്തുരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ചർച്ച ചെയ്യാനിരുന്ന ജില്ലാ കമ്മിറ്റി യോഗമാണ് മാറ്റി വെച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റി വെച്ചതെന്നാണ്  സി പി എം ഓഫിസിൽ നിന്ന് ലഭിക്കുന്ന സൂചന.

ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ആദ്യമായാണ് സി പി എം ജില്ലാ കമ്മിറ്റി ചർച്ചയ്ക്ക് എടുത്തിരുന്നത്. കൺവെൻഷൻ സെന്‍ററിന് സർക്കാർ അന്തിമാനുമതി നൽകിയതിന് ശേഷം ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചതായും സൂചനയുണ്ട്.

cpmKannur
Comments (0)
Add Comment