കണ്ണൂരില്‍ എല്‍.ഡി.എഫ്. കണ്‍വെന്‍ഷനില്‍ സി.പി.എം.-സി.പി.ഐ നേതാക്കള്‍ തമ്മില്‍ വേദിയില്‍ വാക്കേറ്റം

Jaihind News Bureau
Saturday, November 15, 2025

കണ്ണൂര്‍ കണ്ണപുരത്ത് എല്‍ ഡി എഫ് കണ്‍വന്‍ഷനില്‍ സി പി എം – സി പി.ഐ പരസ്യ തര്‍ക്കം. നേതാക്കള്‍ തമ്മില്‍ വേദിയില്‍ വാക്കേറ്റം. സിപിഐ നേതാവ് ജിതേഷ് കണ്ണപുരത്തെ പ്രസംഗിക്കാന്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. നേരത്തെ സി പി എമ്മിലായിരുന്ന ജിതേഷ് അടുത്തിടെയാണ് സിപിഐയിലേക്ക് മാറിയത്. കണ്‍വെന്‍ഷനില്‍ ഇയാളെ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന് സിപിഎം നേതാവ് ടിവി ലക്ഷ്മണന്‍ ആവശ്യപ്പെട്ടു. സിപിഐ നേതാവ് എ. കൃഷണന്‍ ഇതിന് വഴങ്ങാതെ വന്നതോടെ വാക്കേറ്റം ഉണ്ടായി. നേതാക്കളുടെ വാക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്‍ഡിഎഫ് പ്രതിരോധത്തിലായിരിക്കുകയാണ്.