രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റായി. രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 7- വാര്‍ഡ് മെമ്പര്‍ രമ്യാ സജീവാണ് വിജയിച്ചത്. മുന്‍ വൈസ് പ്രസിഡന്റ് ഷീന രാജപ്പന്‍ മുന്‍ധാരണ പ്രകാരം സ്ഥാനം മാറിയ സാഹചര്യത്തിലാണ് മത്സരം നടന്നത്.
13 സീറ്റുകളുള്ള പഞ്ചായത്തില്‍ നിലവിലെ കക്ഷി നില UDF-4, Cpm-5, CPI – 4 എന്നിങ്ങനെയാണ്. സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടന്ന മത്സരത്തിലാണ് സിപിഐയിലെ രമ്യ മോള്‍ സജീവ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിലെ മോള്‍ജി രാജേഷിനെയാണ് രമ്യ പരാജയപ്പെടുത്തിയത്. ഭരണസമിതിയില്‍ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. രമ്യ സജീവിന് ഏഴു വോട്ടും മോള്‍ജിക്ക് അഞ്ചു വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് അംഗങ്ങള്‍ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ രമ്യ വിജയിയായി . സിപിഐ സ്ഥാനാര്‍ഥി മത്സര രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.