
കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവിന് പരോള്‍ അനുവദിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും ജയിച്ച വി.കെ നിഷാദിനാണ് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത്.
നിഷാദിന്റെ പിതാവിന് അസുഖം ബാധിച്ചതിനാലാണ് പുറത്തിറങ്ങണമെന്ന അപേക്ഷയില്‍ പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പൊലിസിനെ ബോംബെറിഞ്ഞ കേസിലാണ് വി.കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട നിഷാദ് നഗരസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്യാനാണ് പരോള്‍ അനുവദിച്ചതെന്ന വിമര്‍ശനമാണ് ഉയരുന്നത്.