‘ലീഗ് മതസൗഹാർദത്തിന്‍റെ പ്രതീകം, വർഗീയ പാർട്ടിയെന്ന് വിളിച്ചത് സിപിഎം’; കെ സുധാകരന്‍ എംപി | VIDEO

Jaihind Webdesk
Sunday, December 11, 2022

 

കൊച്ചി: മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടി എന്നത് വിളിച്ചത് സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ലീഗിനോട് സിപിഎമ്മിന് ഇപ്പോൾ പ്രേമമാണ്. എന്നാൽ രണ്ടുപേർക്കും പ്രേമം തുടങ്ങിയാൽ മാത്രമേ കാര്യമുള്ളൂ. ബാബറി മസ്ജിദ് തകർത്തപ്പോൾ കേരളത്തിൽ ഒരു അമ്പലത്തിന് പോലും കല്ല് വീഴാതിരുന്നത് ലീഗ് ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയാണെന്ന് കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മതസൗഹാർദത്തിന്‍റെ പ്രതീകമായാണ് യുഡിഎഫ് ലീഗിനെ കാണുന്നതെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

നിരവധി തവണ പിണറായി വിജയൻ ലീഗ് വർഗീയ പാർട്ടിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എം.വി ഗോവിന്ദൻ ഇപ്പോൾ തിരുത്തി പറഞ്ഞു. ഇതില്‍ ഏതാണ് സിപിഎം നിലപാടെന്ന് അറിയാന്‍ കേരളത്തിന് താത്പര്യമുണ്ട്. ഇപ്പോൾ പിണറായിയുടെ നിലപാട് എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ സുധാകരന്‍ എംപി.

 

https://www.facebook.com/JaihindNewsChannel/videos/832576568017346