‘സിപിഎം-ബിജെപി ഇടനിലക്കാരന്‍ ഇ.പി. ജയരാജന്‍; ഇല്ലെങ്കില്‍ പിണറായി എന്നേ ജയിലില്‍ പോയേനെ’; കെ. സുധാകരന്‍

Tuesday, March 19, 2024

 

കണ്ണൂർ: സിപിഎം ബിജെപി ബന്ധത്തിന്‍റെ ഇടനിലക്കാരന്‍ ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജനെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍. ഇ.പി. ജയരാജന് ബിജെപി നേതാക്കളുമായി കച്ചവട, രാഷ്ട്രീയബന്ധങ്ങളുണ്ട്. സിപിഎമ്മിനെ ബിജെപിയുമായി അടുപ്പിക്കുന്നത് ജയരാജനാണ്. അവർ തമ്മിലുള്ള ബിസിനസ് ബന്ധം രാഷ്ട്രീയത്തിലുണ്ട്. രാജീവ് ചന്ദ്രശേഖറുവുമായുള്ള ഇപിയുടെ കച്ചവട ബന്ധം പരസ്യമായ കാര്യമാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയും ഇടനില നിൽക്കുന്നതും ഇപി തന്നെയാണ്. ഇല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നേ ജയിലിൽ പോകുമായിരുന്നു എന്നും കെ. സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.