വെട്ടുകേസ് ഒത്തുതീർപ്പാക്കാന്‍ ആലപ്പുഴയില്‍ സിപിഎം-ബിജെപി നീക്കം; ഡീല്‍ ഒന്നര ലക്ഷം രൂപയ്ക്ക്, അഡ്വാന്‍സ് 50,000

Jaihind Webdesk
Thursday, August 31, 2023

 

ആലപ്പുഴ: ബിജെപി പ്രവർത്തകനെ വെട്ടിയ കേസ് ഒത്തുതീർപ്പാക്കാന്‍ സിപിഎം-ബിജെപി നീക്കം. സിപിഎം മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ 4 പേര്‍ പ്രതിയായ കേസാണ് ഒന്നര ലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം നടത്തുന്നത്. 50,000 രൂപ അഡ്വാന്‍സ്. കേസ് പിന്‍വലിച്ചാല്‍ മുഴുവന്‍ തുകയും സിപിഎം ഫണ്ടില്‍ നിന്നു നല്‍കാനും ധാരണം. 2019 ല്‍ എ.എന്‍. പുരത്ത് ബിജെപി പ്രവർത്തകനെ വെട്ടിയ കേസിലാണ് സിപിഎം-ബിജെപി പ്രാദേശിക നേതാക്കള്‍ മുന്‍കൈയെടുത്ത് ഒത്തുതീർപ്പിന് നീക്കം നടത്തുന്നത്. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഒത്തുതീർപ്പു ശ്രമം.