കെഎസ്ഇബി ഓഫീസില്‍ സിപിഎം നേതാക്കളുടെ അക്രമം : ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

Jaihind Webdesk
Thursday, March 31, 2022


പാലക്കാട് : കാവശ്ശേരിയില്‍ ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി പാടൂര്‍ സെക്ഷന്‍ ഓഫിസില്‍ കയറി ജീവനക്കാരെ ആക്രമിച്ച കേസില്‍ സിപിഎമ്മിന്‍റെ രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ഇരുപതിലധികം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പരുക്കേറ്റ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. എട്ട് കെഎസ്ഇബി ജീവനക്കാരെ പരുക്കേല്‍പ്പിച്ച അക്രമികള്‍ ഓഫിസിലെ കംപ്യൂട്ടറും ഫര്‍ണീച്ചറും തകര്‍ക്കുകയും ചെയ്തു.

പാടൂര്‍, കാവശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ പി.സി.പ്രമോദ്, രജനീഷ്, സിപിഎം പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, അനൂപ്, പ്രസാദ് എന്നിവരെയാണ് ആലത്തൂര്‍ പോലീസ് പിടികൂടിയത്.