കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വഞ്ചിച്ചെന്ന് വയല്‍ക്കിളികള്‍

കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വഞ്ചിച്ചെന്ന് കീഴാറ്റൂർ സമര നേതാവ് സുരേഷ് കീഴാറ്റൂർ. സമരപരിപാടികളുമായി മുന്നോട്ട് പോകും. പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ പിന്തുണയും നൽകുകയാണെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

അന്തിമ വിജ്ഞാപനം വന്നത് കൊണ്ട് സമരം അവസാനിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോകും. പരിസ്ഥിതിയെ മറന്നുകൊണ്ട് വികസനം നടപ്പാക്കുന്നതില്‍ സി പി എമ്മും ബി ജെ പിയും ഒറ്റക്കെട്ടാണെന്നും സുരേഷ് കിഴാറ്റുർ പറഞ്ഞു.

ബിജെപി തനി സ്വഭാവം കാണിക്കുകയായിരുന്നു. ബി ജെ പിയും സി പി എമ്മും ഒരുപോലെ വഞ്ചിച്ചു.  കീഴാറ്റൂര്‍ വയല്‍ക്കിളി സമരം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആളിപ്പടര്‍ന്നതല്ല. കേരളത്തിനകത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും കുന്നുകളുടെയും പ്രധാന്യം വിളിച്ചറിയിക്കുന്നതാണ് കീഴാറ്റൂര്‍ സമരംകേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു എന്നതുകൊണ്ട് വയല്‍ക്കിളിസമരത്തിന് ചരമക്കുറിപ്പ് എഴുതാന്‍ ആരും ശ്രമിക്കേണ്ടതില്ല.

മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരം ഒരു വിജ്ഞാപനം വന്നതുകൊണ്ട്. അവസനിപ്പിക്കില്ല. സമരം തുടരുക തന്നെ ചെയ്യും. പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പടെ സംസ്ഥാന മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കുകയാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ചെയ്തെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

അതേ സമയം, കീഴാറ്റൂർ വയൽ കിളിസമരത്തിന് പ്രസക്തി നഷ്ടമായതായി സി പി എം ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. വയൽകിളി സമരത്തിന് മുന്നോട്ട് പോകാനാവില്ലെന്നും പി.ജയരാജൻ പറഞ്ഞു.

Suresh KeezhatturVayalkili
Comments (0)
Add Comment