കൂത്തുപറമ്പില്‍ യുഡിഎഫ് നേതാക്കള്‍ക്ക് സിപിഎം മർദനം ; നോക്കുകുത്തിയായി പൊലീസ്

Jaihind News Bureau
Thursday, March 18, 2021

 

കണ്ണൂർ : കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചെറുവാഞ്ചേരിയിൽ  യു.ഡി.എഫ് നേതാക്കളെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വിനു പാറായി, ഭാരതീയ ജനതാ ദൾ സംസ്ഥാന സെക്രട്ടറി സി.കെ സഹജൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

ചെറുവാഞ്ചേരി ടൗണിൽ സ്ഥാപിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡും നശിപ്പിച്ചു. സിപിഎം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ എ അശോകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. യുഡിഎഫ് പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിക്കുന്നത് നോക്കിനിന്ന പൊലീസ് നടപടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുല്ലയും ഡിസിസി ജനറൽ സെക്രട്ടരി കെ.പി സാജുവും പ്രതിഷേധിച്ചു.