ജനാധിപത്യത്തിന്‍റെ നട്ടെല്ല് തകര്‍ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ ; CPM പ്രവര്‍ത്തകര്‍ UDF ബൂത്ത് ഏജന്‍റിന്‍റെ നട്ടെല്ല് തല്ലിതകര്‍ത്തു

Monday, April 29, 2019

പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എം കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്താല്‍ എന്തുസംഭവിക്കുമെന്നതിന്‍റെ സംസാരിക്കുന്ന തെളിവാണ് ഈ ക്രൂരതയുടെ ദൃശ്യം. കള്ളവോട്ട് തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്‍റെ നട്ടെല്ല് സി.പി.എം ഗുണ്ടകള്‍ തല്ലിത്തകർക്കുകയായിരുന്നു. കാസര്‍ഗോഡ് പാര്‍ലമെന്‍റ്  മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലെ 149-ാം നമ്പര്‍ ബൂത്തിലാണ് ഈ സംഭവം. സി.പി.എം ക്രിമിനലുകള്‍ ബൂത്ത് കയറി ആക്രമിച്ച് ജോസഫിലെ വലിച്ച് പുറത്തെറിയുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ജോസഫ് ഇപ്പോള്‍ ചികിത്സയിലാണ്. യു.ഡി.എഫ് ബൂത്ത് ഏജന്‍റുമാര്‍ ഉള്ളപ്പോള്‍ സി.പി.എം എങ്ങനെ കള്ളവോട്ട് ചെയ്യും എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ദൃശ്യങ്ങള്‍.

പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എം ഗുണ്ടകളുടെ ആക്രമണം ഭയന്ന് ജീവന്‍പോലും പണയം വെച്ചാണ് യു.ഡി.എഫ് ഏജന്‍റുമാര്‍ ബൂത്തിലിരിക്കുന്നത്. എതിര്‍ക്കുന്നവരെ കായികമായി നേരിട്ടും നിശബ്ദരാക്കിയുമാണ് സി.പി.എം ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. സി.പി.എം ഉന്നതനേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും ആക്ഷേപമുണ്ട്. കള്ളവോട്ട് ആചാരമാക്കിയവരുടെ ക്രൂരതയാണ് ഈ ദൃശ്യങ്ങളില്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത പുറത്തെത്തിയത്.