സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു

Jaihind Webdesk
Friday, April 19, 2024

 

കൊച്ചി: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു. കലൂരിലെ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയും മണപാട്ടി പറമ്പിലെ ഇടതുമുന്നണിയുടെ സജീവ പ്രവർത്തകനുമായിരുന്ന സനീഷാണ് കോൺഗ്രസിൽ ചേർന്നത്. ടി.ജെ. വിനോദ് എംഎല്‍എ ഷാള്‍ അണിയിച്ച് സനീഷിനെ സ്വീകരിച്ചു.

എളമക്കര സൗത്ത് മണ്ഡലം പ്രസിഡന്‍റ് സിജു നടുവില, യുഡിഎഫ് കൺവീനർ ടി.എ. ഉമ്മർ, മണപാട്ടി പറമ്പ് ബൂത്ത് പ്രസിഡന്‍റ് റാഷിദ്, കോൺഗ്രസ് നേതാക്കളായ എ.കെ. സുകുമാരൻ, ബേബി മുക്കടയിൽ, കെ.വി. ജോൺസൺ, ജോർജ് വിക്ടർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സ്വപ്ന ഷാഹുൽ, ലോയേഴ്സ് കോൺഗ്രസ് സെറീന ലിജു, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.