തളിപ്പറമ്പില്‍ സിപിഎം-സിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

Jaihind Webdesk
Sunday, May 22, 2022

കണ്ണൂർ: കണ്ണൂർ തളിപറമ്പ് മാന്ധംകുണ്ടിൽ സിപിഎം – സിപിഐ സംഘർഷം. സിപിഐ നേതാവ് സി ലക്ഷ്മണന് സംഘർഷത്തിൽ പരിക്കേറ്റു. ഇയാളെ തളിപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്ധംകുണ്ടിൽ സിപിഐ ഉയർത്തിയ കൊടി കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇന്നലെ സിപിഐ പ്രവർത്തകർ വീണ്ടും കൊടി ഉയർത്താനുള്ള ശ്രമത്തിനിടെയാണ് വാക്കുതർക്കവും മർദ്ദനവും നടന്നത്. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിട്ടുണ്ട്.