പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ വരരുതെന്ന് സി.പി.എം നേതാക്കള്‍

Jaihind Webdesk
Saturday, May 18, 2019

തിരുവനന്തപുരം: സി.പി.എമ്മിന്റെ കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞതിനാല്‍ റീപോളിങ് നടക്കുന്നയിടങ്ങളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പ്രസ്താവനകളുമായി സി.പി.എം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതി, കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരാണ് പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യുമായി രംഗത്തെത്തിയിരിക്കുന്നത്. വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നതാണ് ജയരാജന്റെ ആവശ്യം. ഇത് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ജില്ലാ സെക്രട്ടറി ചെയ്തു. അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയുമെന്നാണ് സി.പി.എമ്മിന്റെ വാദം. എന്നാല്‍ കള്ളവോട്ട് കണ്ടെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ആരും പര്‍ദ്ദ ധരിച്ചല്ല എത്തിയതെന്നത് ചൂണ്ടിക്കാട്ടപ്പെടേണ്ടതുണ്ട്.
ശരീരമാകെ മറച്ചിരിക്കുന്നതിനാല്‍ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ല എന്നാണ് പി.കെ. ശ്രീമതിയുടെ വാദം.