ജനയുഗത്തിനെതിരായ വിമർശനം ; കെ.കെ.ശിവരാമന് പരസ്യതാക്കീത്

തിരുവനന്തപുരം : സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പരസ്യ താക്കീത്. സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ചതിനാണ് നടപടി. ശ്രീനാരായണ ഗുരുദേവന്‍റെ ജയന്തിദിനത്തില്‍ സി.പി.ഐ മുഖപത്രത്തില്‍ ഗുരുവിന്‍റെ ചെറിയ ചിത്രം നല്‍കിയത് ഗുരുനിന്ദയാണെന്ന് ശിവരാമന്‍ വിമർശിച്ചിരുന്നു.

Comments (0)
Add Comment