ആദ്യ ആഘോഷത്തില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര ; ദേശീയ ഗാനം തെറ്റിച്ചുപാടി സിപിഐ, വീഡിയോ

തിരുവനന്തപുരം : സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ദേശീയപതാക ഉയര്‍ത്തുന്നതിലും ദേശീയഗാനം ആലപിക്കുന്നതിലും സിപിഎമ്മിലും സിപിഐക്കുള്ളിലും സംഭവിച്ച അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. ഇക്കൂട്ടത്തില്‍ സിപിഐ നേതാക്കള്‍ ദേശീയ ഗാനം തെറ്റിച്ചുപാടുന്ന വീഡിയോയാണ് വൈറലാകുന്നത്. ‘ഉച്ഛല ജലധിക ജിംഗ’ എന്നായിരുന്നു നേതാക്കള്‍ ആലപിച്ചത്.

https://www.facebook.com/MissionKerala140/videos/4221830271218464

മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് സംഭവിച്ച അമളിയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘റിപ്പബ്ലിക്’ദിനാഘോഷത്തില്‍ പങ്കെടുത്ത് ദേശീയ പതാക ഉയർത്തിയെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.  വൈറലായതിനുപിന്നാലെ പോസ്റ്റ് മന്ത്രി തിരുത്തി. അതേസമയം എകെജി സെന്‍ററിലെ പതാക ഉയര്‍ത്തലിനിടെ ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണത്തിലും വിമര്‍ശനം ശക്തമാകുകയാണ്. സിപിഎം പതാകയോട് ചേർന്ന് ദേശീയ പതാക ഉയർത്തിയതാണ് വിവാദമായത്. കുട്ടിയുടെ പ്രസംഗത്തിൽ സിപിഎം നേതാവ് നടത്തിയ ഇടപെടലും ചിരിപടർത്തിയിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ എടുത്ത് പറഞ്ഞായിരുന്നു കുട്ടിയുടെ പ്രസംഗം.

മഹാത്മ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുൾകലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയവരുടെ ത്യാഗത്തെയും സഹനത്തെയും വാഴ്ത്തി പറഞ്ഞാണ് കുട്ടി പ്രസംഗിച്ചത്. ഇതിനിടെ അടുത്ത് നിന്ന നേതാവ് കുട്ടിയെ തൊട്ടുവിളിച്ച് ചില പേരുകൾ കൂടി നിർദേശിച്ചു.

ഇഎംഎസ്, എകെജി, പി.കൃഷ്ണപിള്ള എന്നിവരുടെ പേര് കൂടി പറയാനായിരുന്നു നിര്‍ദേശം. പ്രസംഗം നിർത്തിയ കുട്ടി നിർദേശത്തിന് അനുസരിച്ച് ‘ഇ.എം.എസ്, എ.കെ.ജി എന്നിവരുടെ ത്യാഗത്തിന്റെ ഫലമാണ് ഈ സ്വാതന്ത്ര്യം എന്നുകൂടി കൂട്ടിച്ചേർത്തു. ഈ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Comments (0)
Add Comment