ജി.ആർ അനിലിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ വിട്ടുനിന്നു ; സിപിഐ ജില്ലാ നിർവ്വാഹകസമിതിയംഗത്തിന് താക്കീത്

Tuesday, July 20, 2021

തിരുവനന്തപുരം : സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ മത്സരിച്ച നെടുമങ്ങാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും മനഃപ്പൂർവം മാറിനിൽക്കുകയും ചുമതല നൽകിയ അണ്ടൂർക്കോണം പഞ്ചായത്തിൽ പോകാതിരിക്കുകയും ചെയ്ത ജില്ലാ നിർവ്വാഹകസമിതി അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാറിനെ ശാസിക്കാൻ ജില്ലാ എക്സിക്യുട്ടീവിന്‍റെ തീരുമാനം. സി. ദിവാകരൻ, മന്ത്രി ജി.ആർ അനിൽ എന്നിവർ പങ്കെടുത്ത ജില്ലാ എക്സിക്യുട്ടീവിന്‍റേതാണ് തീരുമാനം.

നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റിവ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ എക്സിക്യുട്ടീവിന്‍റെ തീരുമാനം. നെടുമങ്ങാട്ടെ സ്ഥാനാർത്ഥിയായി തന്നെ പാർട്ടി നിർദ്ദേശിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പത്രങ്ങളിൽ പേര് നൽകിയതു സംബന്ധിച്ച് നേരത്തെ കമ്മിറ്റിയിൽ അംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. 22 ന് നടക്കുന്ന ജില്ലാ കൗൺസിലിൽ താക്കീത് റിപ്പോർട്ട് ചെയ്യും