ലോകായുക്ത ഓർഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് കാനം രാജേന്ദ്രന്‍: അതൃപ്തി പരസ്യമാക്കി സിപിഐ

തിരുവനന്തപുരം : ലോകായുക്ത ഓർഡിനന്‍സിനെ പരസ്യമായി എതിർത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓർഡിനന്‍സായി കൊണ്ടുവരുന്നതിന് പകരം ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കാമായിരുന്നു.  വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓർഡിനന്‍സില്‍ ശക്തമായ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.  ഓർഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് നാളെ  യുഡിഎഫ് നേതാക്കള്‍ ഗവർണറെ കാണും.

Comments (0)
Add Comment