കൊവിഡ് : ലക്ഷദ്വീപില്‍ വാക്സിന്‍ സ്വീകരിക്കാത്തവർക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Thursday, April 15, 2021

ലക്ഷദ്വീപ് : കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ വാക്സിനേഷന്‍ കർശനമാക്കുന്നു. വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കടമത്ത് സബ് ഡിവിഷണല്‍ ഓഫീസ്. കുത്തിവെപ്പ് സ്വീകരിക്കാത്തവര്‍ക്ക് റേഷന്‍ നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പ്.

ലക്ഷദ്വീപ് കലക്ടറുടെ നിര്‍ദേശ പ്രകാരം കടമത്ത് സബ് ഡിവിഷണല്‍ ഓഫീസര്‍ എന്‍ സി മൂസയുടെ പേരില്‍ പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് അനുസരിച്ച് ദ്വീപിലെ 45 വയസ്സ് കഴിഞ്ഞ എല്ലാവരും ഇതിനകം വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിനെടുക്കാത്തവര്‍ക്ക് ഭാവിയില്‍ സര്‍ക്കാറിന്‍റെ സേവനങ്ങള്‍ ലഭിക്കില്ല. റേഷന്‍ നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കൂടാതെ മത സാമൂഹിക ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ടാവും. അതേസമയം ലക്ഷദ്വീപിലെ 10 ദ്വീപുകളിലായി ഇതിനകം നൂറില്‍ താഴെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക രേഖ പ്രകാരം ദ്വീപില്‍ കൊവിഡ് മരണം ഉണ്ടായിട്ടില്ല.