കൊവിഡ് 19 : കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 പേർക്ക് കൂടി; ഭേദമായത് ഒരാൾക്ക് മാത്രം

Jaihind News Bureau
Wednesday, April 22, 2020

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക് കൂടി. കണ്ണൂരില്‍ 7 പേർക്കും, കോഴിക്കോട് 2 പേർക്കും, കോട്ടയം, മലപ്പുറം ജില്ലകളിൽ ഓരോർത്തർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ഭേദമായത് ഒരാൾക്ക് മാത്രമാണ്. പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്. 437 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 127 പേരാണ്. ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

കോഴിക്കോട്ട് ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രണ്ട് ഹൗസ് സര്‍ജ്ജൻമാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.  ഹൗസ് സര്‍ജ്ജൻമാരിൽ ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്. ഇരുവരും കേരളത്തിന് പുറത്തുനിന്ന് ട്രെയിനിൽ വന്നവരാണ്. രോഗം ബാധിച്ചവരിൽ മറ്റ് 5 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് പേര്‍ക്ക് വൈറസ് ബാധ സമ്പർക്കം വഴിയാണ് ഉണ്ടായത്.