രാജ്യത്ത് ഒറ്റ ദിവസം 2.71 ലക്ഷം കൊവിഡ് രോഗികള്‍, 314 മരണം; ഡിപിആർ 16.28%

 

ന്യൂഡല്‍ഹി: കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം 314 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ  ആകെ മരണം 4,86,066 ആയി ഉയർന്നു. അതേസമയം ഡെയ്‌ലി പോസിറ്റിവിറ്റി നിരക്കില്‍ (ഡിപിആർ) നേരിയ കുറവ് രേഖപ്പെടുത്തി. ഡിപിആർ 16.66 ല്‍ നിന്ന് 16.28 ആയി കുറഞ്ഞു.

1,38,331 പേർ രോഗമുക്തരായി. നിലവിൽ 15,50,377 പേരാണ് ചികിത്സയിലുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനം. കഴിഞ്ഞ ദിവസം 16,65,404 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 7,743 ആയി. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 42,462 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,718 ആണ് ഡല്‍ഹിയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ജനുവരി 22 വരെയാണ് നിലവില്‍ നിരോധനം നീട്ടിയിരിക്കുന്നത്.

Comments (0)
Add Comment