രാജ്യത്ത് കൊവിഡ് കുതിപ്പ്; ഒറ്റ ദിവസം 2.67 ലക്ഷം പേര്‍ക്ക് കൂടി രോഗം, 315 മരണം; ടിപിആർ 14.7%

Jaihind Webdesk
Friday, January 14, 2022

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തരംഗം ശക്തമാകുന്നു. ഒറ്റ ദിവസം 2,64,202 പേര്‍ക്ക് കൂടി രോഗം  സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 4.83 ശതമാനം വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 315 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4,85,350 ആയി ഉയർന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയർന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി. ഒരു ദിവസത്തിനിടെ 1,09,345 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.