യുഎഇയില്‍ കൊവിഡ് മൂലം രണ്ട് മലയാളികള്‍ കൂടി മരിച്ചു: ഗള്‍ഫില്‍ ആകെ മരിച്ച മലയാളികള്‍ 39 ആയി വര്‍ധിച്ചു

Jaihind News Bureau
Saturday, May 2, 2020

ദുബായ്: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ കേളകം വരപോത്തുകുഴി തങ്കച്ചന്‍ (58) ഷാര്‍ജയിലും, മലപ്പുറം മൂര്‍ഖനാട് പൊട്ടിക്കുഴി സ്വദേശി മുസ്തഫ പറമ്പില്‍ (49) അബുദാബിയിലും ശനിയാഴ്ച രാവിലെ മരിച്ചു.

മൂന്നാഴ്ച മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച തങ്കച്ചന്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 39 ആയി. ഇതില്‍ കൂടുതലും യുഎഇയിലാണ് . 28 പേര്‍ യുഎഇയില്‍ മരിച്ചു കഴിഞ്ഞു. സൗദിയില്‍ ഏഴും പേരും കുവൈത്തില്‍ മൂന്നും ഒമാനില്‍ ഒരു മലയാളിയും മരിച്ചു.