ഡെൽറ്റയേക്കാള്‍ വ്യാപനശേഷിയുള്ള വൈറസ് രൂപമെടുത്തേക്കാം ; മൂന്നാംതരംഗത്തിന് സാധ്യത : മുഖ്യമന്ത്രി

Jaihind Webdesk
Friday, June 18, 2021

തിരുവനന്തപുരം :  ഡെൽറ്റ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള വൈറസ് രൂപമെടുത്തേക്കാമെന്ന് മുഖ്യമന്ത്രി . അലംഭാവം അങ്ങേയറ്റം അപകടകരമാണ്. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ അതീവജാഗ്രത വേണം. മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇളവുള്ള പ്രദേശങ്ങളിലടക്കം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ  പകര്‍ച്ചവ്യാധിനിയമം, ദുരന്തപ്രതിരോധനിയമം എന്നിവയനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.