ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയുന്നില്ല ; അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതില്‍ വിമര്‍ശനം. നിയന്ത്രണങ്ങള്‍ക്ക് ബദല്‍ മാര്‍ഗം തേടണമെന്നും നിര്‍ദ്ദേശം. തീരുമാനം ബുധനാഴ്ച്ചക്കകം അറിയിക്കണമെന്നും മുഖ്യമന്ത്രി.

ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോർട്ട് തയാറാക്കുക. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ചിലയിടങ്ങളില്‍ രോഗവ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് ഊന്നല്‍ നൽകാനും തീരുമാനമായി.

Comments (0)
Add Comment