കൊവിഡ്: രാജ്യത്തെ ട്രെയിൻ സർവീസുകള്‍ മാർച്ച് 31 വരെ റദ്ദാക്കി

Jaihind News Bureau
Sunday, March 22, 2020

ന്യൂഡൽഹി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും മാർച്ച് 31 വരെ റദ്ദാക്കി. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. ഇന്ന് 12 മണിക്ക് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. ട്രെയിൻ യാത്രയിലൂടെ കൊവിഡ് പകരുന്നത് തടയാനാണ് റെയിൽവേയുടെ നടപടി. അതേസമയം മുംബൈ-ജബൽപൂർ ഗോൾഡൻ എക്‌സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിലെ 8 യാത്രക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.