‘വയനാടിനെ ഓര്‍ത്ത്‌ അഭിമാനം’; കൊവിഡ് പ്രതിരോധത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സല്യൂട്ട്

Jaihind News Bureau
Wednesday, April 15, 2020

Rahul-Gandhi-34

കൊവിഡിനെ നേരിടുന്നതില്‍ വിജയിച്ച വയനാട് ജില്ലയെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായ ജില്ലാ കളക്ടര്‍, എസ്.പി, ഡിഎംഒ, ജില്ലാ ഭരണകൂടം എന്നിവര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അവരുടെ കഠിനാധ്വാനമാണ് നേട്ടത്തിനുപിന്നിലെന്നും അദ്ദേഹം കുറിച്ചു.

ദേശീയതലത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലൊന്നായി വയനാട് മാറിയിരുന്നു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഓരോ ദിവസം പിന്നിടുമ്പോഴും കുറഞ്ഞുവരുന്നതും ഏറെ ആശ്വാസം നല്‍കിയിരുന്നു.