യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവര്‍ ഇരുപതിനായിരം കവിഞ്ഞു ; ശനിയാഴ്ച മാത്രം ഏഴ് മരണം

Jaihind Webdesk
Saturday, July 10, 2021

ദുബായ് : യുഎഇയില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം ജൂലൈ പത്തിന് ഇരുപതിനായിരം കവിഞ്ഞു. അതേസമയം, ശനിയാഴ്ച മാത്രം, ഏഴ് പേര്‍ മരിച്ചു. ഇതോടെ, രാജ്യത്തെ ആകെ മരണം 1860 ആയി വര്‍ധിച്ചു. പുതിയതായി 1520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗികള്‍ 6,48,702 ആയി കൂടി. 1468 പേര്‍ക്ക് രോഗമുക്തി കിട്ടി.

മലയാളികള്‍ ഉള്‍പ്പടെ, 20,042 പേരാണ് രോഗത്തിന് ചികിത്സയിലുള്ളത്. ഇതിനിടെ, രാജ്യത്തെ ആകെ കൊവിഡ് പരിശോധന ആറു കോടി രണ്ടു ലക്ഷമായും വര്‍ധിച്ചു.