കൊവിഡ് ഒമിക്രോണ്‍ വകഭേദം: കേരളത്തിന് ജാഗ്രതാ നിർദേശം നല്‍കി കേന്ദ്രം; അറിയിച്ച് ആരോഗ്യമന്ത്രി

 

തിരുവനന്തപുരം : അതീവ മാരകമായ കൊവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത. കേന്ദ്രത്തിന്‍റെ നിർദേശം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

കൊവിഡ് വകഭേദങ്ങളൊന്നും ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. സാമൂഹിക അകലം, മാസ്കിന്‍റെ ശരിയായ ഉപയോഗം, സാനിറ്റൈസർ, കൈ കഴുകല്‍ തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണം.  നിലവിലെ ക്വാറന്‍റൈൻ സംവിധാനം തന്നെ തുടരും. വിമാനത്താവളങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിർദേശം നല്‍കിയിട്ടുണ്ട്.  വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്‍റൈനും ഉറപ്പാക്കും. പ്രവാസികൾ കൂടുതലുള്ള കേരളത്തിൽ അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment