കഴിഞ്ഞ 14 മാസം എന്ത് ചെയ്യുകയായിരുന്നു ? കൊവിഡില്‍ കേന്ദ്രത്തിനെതിരെ വീണ്ടും മദ്രാസ് ഹൈക്കോടതി

 

ചെന്നൈ : കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ 14 മാസം കേന്ദ്രം എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. ആരില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉപദേശം സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിമര്‍ശനം.

കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ മുഖ്യ ഉത്തരവാദി തെരഞ്ഞെടുപ്പു കമ്മിഷനാണെന്നും ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തുകയാണു വേണ്ടതെന്നും മദ്രാസ് ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ ഉത്തരവിടേണ്ടി വരുമെന്നു കോടതി മുന്നറിയിപ്പു നൽകി. വൻകിട റാലികൾ നടന്നപ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നോ എന്നു കമ്മിഷൻ അഭിഭാഷകനോട് കോടതി പൊട്ടിത്തെറിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ കൊവിഡ് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി.

Comments (0)
Add Comment