കൊവിഡ്: പൊലീസ്, റവന്യൂ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ ഉള്‍പ്പെടുത്തണം; കേന്ദ്ര ധനമന്ത്രിയോട് കെ.മുരളീധരന്‍ എം.പി

കേന്ദ്ര ഗവൺമെന്‍റ്  പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസ് വിഭാഗത്തെയും റവന്യൂ വകുപ്പ് ജീവനക്കാരെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കയച്ച ഇ-മെയിൽ സന്ദേശത്തിൽ കെ. മുരളിധരൻ എം പി ആവശ്യപ്പെട്ടു.

ഫീൽഡ് ജോലികളിൽ ഏർപ്പെടേണ്ടതുകൊണ്ട് ഇവർക്കും നിരവധി ആളുകളുമായി സമ്പർക്കം പുലർത്തേണ്ടിവരുന്നുണ്ടെന്നുo അതിനാൽ അപകട സാധ്യത കൂടുതലാണെന്നും ഇമെയിൽ സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments (0)
Add Comment