കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ വീട്ടിലേക്കയച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച, പരിശോധനഫലം പോസിറ്റീവ്

Jaihind News Bureau
Sunday, May 31, 2020

 

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച. കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ അധികൃതര്‍ വീട്ടിലേക്കയച്ചു. കുവൈറ്റില്‍ നിന്നെത്തിയ 42കാരനെ സ്രവം എടുത്ത ശേഷം വീട്ടിലേക്കയക്കുകയായിരുന്നു. കൊവിഡ് പരിശോധനഫലം പോസിറ്റീവ് ആയതിനു പിന്നാലെയാണ് വീഴ്ച പുറത്തുവന്നത്.

വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ റഫര്‍ ചെയ്യുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു. തിരുവനന്തപുരം ആലങ്കോട് സ്വദേശിയായ 42കാരന് നേരത്തെ കുവൈറ്റില്‍ വച്ചും കൊവിഡ് ബാധിക്കുകയും അന്ന് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.