സൗദിയിലും ബഹറിനിലും കൊവിഡ് ബാധിച്ച് മരണം; സൗദിയില്‍ ഇന്ന് മാത്രം 205 പേര്‍ക്ക് രോഗം, ഗള്‍ഫിലെ ആകെ മരണം ആറായി

Jaihind News Bureau
Tuesday, March 24, 2020

റിയാദ് : സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. സൗദിയിലെ ആദ്യ മരണമാണിത്. ഇതോടെ ഗള്‍ഫിലെ ആകെ മരണ സംഖ്യ ആറായി വര്‍ധിച്ചു. ബഹറിനില്‍ മൂന്ന് പേരും  യുഎഇയിൽ രണ്ട് പേരും മരണപ്പെട്ടിരുന്നു. സൗദിയില്‍ ചൊവ്വാഴ്ച മാത്രം ( മാര്‍ച്ച് 24 )  205 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇതോടെ, ആകെ എണ്ണം 767 ആയി കൂടി. 51 വയസുള്ള അഫ്ഗാനിസ്ഥാന്‍ സ്വദേശിയാണ് മരിച്ചത്.