വേണം കൊവിഡ് ജാഗ്രത; കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

 

ന്യൂഡൽഹി: വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശിക്കുന്നു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്.

‘ചില സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാനും നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം’ – ആരോഗ്യ സെക്രട്ടറിയുടെ കത്തിൽ നിർദേശിക്കുന്നു.

നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,623 ആണ്. വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 700 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Comments (0)
Add Comment